മാവേലി എക്സ്പ്രസിലും യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം

കൊച്ചി| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
മലബാര്‍ എക്സ്പ്രസില്‍ ഇന്ന് പുലര്‍ച്ചെ അരങ്ങേറിയ പീഡനശ്രമത്തിന്റെ വിവരങ്ങള്‍ പുറത്തുവരുന്നതിനിടെ മാവേലി എക്സ്പ്രസിലും യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം നടന്നതായി റിപ്പോര്‍ട്ട്. ബുധനാഴ്ച പുലര്‍ച്ചെ ഷൊര്‍ണ്ണൂരിന് സമീപം വച്ചായിരുന്നു ഈ സംഭവം ഉണ്ടായത്.

ഐഎഎസ് കോച്ചിംഗിന് പഠിക്കുന്ന ഇരുപത്തിയാറുകാരിയെ ഒരാള്‍ കടന്നുപിടിക്കുകയായിരുന്നു. നാസര്‍(34) എന്ന് പേരുള്ള റയില്‍‌വെ പാന്‍‌ട്രി ജീവനക്കാരനാണ് പീഡനശ്രമം നടത്തിയത്.

കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തുള്ള യാത്രയില്‍ ആയിരുന്നു യുവതി. റിസര്‍വേഷന്‍ കമ്പാര്‍ട്ട്‌മെന്റിലെ അപ്പര്‍ ബര്‍ത്തില്‍ ആണ് യുവതി കിടന്നിരുന്നത്. എതിര്‍വശത്തെ ബര്‍ത്തില്‍ കിടന്ന നാസര്‍ യുവതിയെ കടന്നുപിടിക്കുകയായിരുന്നു.

ട്രെയിന്‍ എറണാകുളം സൗത്ത് സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ റയില്‍‌വെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :