മലബാര്‍ എക്സ്പ്രസില്‍ പീഡനശ്രമം

തിരുവനന്തപുരം| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
ട്രെയിനില്‍ വീണ്ടും സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമം. മലബാര്‍ എക്സ്പ്രസില്‍ പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവമുണ്ടായത്. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിനിയെയാണ് പീഡിപ്പിക്കാന്‍ ശ്രമം നടന്നത്. ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലെ ജീവനക്കാരിയായ അമ്പതുകാരിയാണ് ഇവര്‍.

കിടക്കുകയായിരുന്ന സ്ത്രീയെ ഒരാള്‍ കടന്നുപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. സ്ത്രീ ബഹളം വച്ചതിനെ തുടര്‍ന്ന് ടിടിഇയും റയില്‍‌വെ പൊലീസും ഓടിയെത്തിയെങ്കിലും പീഡനത്തിന് ശ്രമിച്ചയാളെ പിടികൂടാന്‍ ഇവര്‍ തയ്യാറായില്ല എന്ന് ആരോപണമുണ്ട്. സ്ത്രീയുടെ പരാതി സ്വീകരിക്കാനും തയ്യാറായില്ല. പീഡനശ്രമം നടത്തിയ ആള്‍ മാനസികരോഗിയാണെന്നായിരുന്നു റയില്‍‌വെ ഉദ്യോഗസ്ഥരുടെ വാദം എന്ന് സ്ത്രീ പറഞ്ഞു.

തുടര്‍ന്ന് ചിറയില്‍‌കീഴ് പൊലീസ് സ്റ്റേഷനിലെത്തി സ്ത്രീ പരാതി നല്‍കി. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ നടപടി സ്വീകരിക്കുമെന്ന് റയില്‍‌വെ പിന്നീട് അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :