ബാര്‍ ലൈസന്‍സ്: വിധി ദൗര്‍ഭാഗ്യകരമെന്ന് കെ ബാബു

കാസര്‍കോട്‌| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
സംസ്ഥാന സര്‍ക്കാരിന്റെ അബ്കാരി നിയമഭേദഗതി റദ്ദാക്കിയ ഹൈക്കോടതി വിധി ദൌര്‍ഭാഗ്യകരമാണെന്ന് എക്സൈസ് വകുപ്പ് മന്ത്രി കെ ബാബു. വിധിക്കെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കുമെന്നും മന്ത്രി പറഞ്ഞു.

കോടതി നിലപാടുകള്‍ സംസ്ഥാനത്ത്‌ സര്‍ക്കാരിന്റെ മദ്യനയം നടപ്പാക്കുന്നതിന്‌ പ്രയാസമുണ്ടാക്കുന്നു. ഏതു നയം നടപ്പാക്കണമെന്ന്‌ തീരുമാനിക്കാനുള്ള അധികാരം സര്‍ക്കാരിനാണെന്നും അദ്ദേഹം പറഞ്ഞു.

കോടതി വിധി ഏതുസാഹചര്യത്തിലാണ്‌ എന്ന്‌ പരിശോധിച്ച്‌ നിയമോപദേശം തേടുമെന്നും ബാബു പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :