ന്യൂഡല്‍ഹി|
JOYS JOY|
Last Modified ചൊവ്വ, 9 ജൂണ്‍ 2015 (13:17 IST)
കോണ്‍ഗ്രസ് അധ്യക്ഷയുമായി വിവാദവിഷയങ്ങള്‍ ചര്‍ച്ച ചെയ്തില്ലെന്ന് കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍. സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് സുധീരന്‍ ഇക്കാര്യം പറഞ്ഞത്.
കേരളത്തിലെ രാഷ്‌ട്രീയ കാര്യങ്ങള്‍ ആണ് കൂടിക്കാഴ്ചയില്‍ സംസാരിച്ചത്. അരുവിക്കര ഉപതെരഞ്ഞെടുപ്പ് അടക്കമുള്ള കാര്യങ്ങള്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായി ചര്‍ച്ച ചെയ്തു. യു ഡി എഫ് തെരഞ്ഞെടുപ്പ് പ്രചരണം നല്ല രീതിയില്‍ പുരോഗമിക്കുന്നതായി കേന്ദ്ര നേതൃത്വത്തെ അറിയിച്ചെന്നും സുധീരന്‍ പറഞ്ഞു.
ആവശ്യമായി വരികയാണെങ്കില്‍ കേരളത്തിലെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തെരഞ്ഞെടുപ്പിന് ശേഷം ഒരു കൂടിക്കാഴ്ച കൂടി നടത്തുമെന്നും സുധീരന്‍ പറഞ്ഞു. വിഴിഞ്ഞം യാഥാര്‍ത്ഥ്യമാക്കാന്‍ എല്ലാ പിന്തുണയും സര്‍ക്കാരിന് നല്‍കുമെന്നും സുധീരന്‍ വ്യക്തമാക്കി.