ബാര്‍കോഴ ആരോപണം: ബാബുവിനെതിരെ അന്വേഷണം തുടങ്ങി

കൊച്ചി| JOYS JOY| Last Modified തിങ്കള്‍, 4 മെയ് 2015 (14:35 IST)
എക്സൈസ് മന്ത്രി കെ ബാബുവിനെതിരെ ഉള്ള ബാര്‍ കോഴ ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം തുടങ്ങി. അന്വേഷണം ആരംഭിച്ച തിങ്കളാഴ്ച എക്സൈസ് കമ്മീഷണര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെ മൊഴി എടുത്തു.

എക്‌സൈസ് കമ്മീഷണര്‍, നികുതി വകുപ്പ് സെക്രട്ടറി, ജോയിന്റ് കമ്മീഷണര്‍ എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്. വിജിലന്‍സ് ഡി വൈ എസ്‌ പി എം എന്‍ രമേശിന്റെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്ത് എത്തിയാണ് ഉദ്യോഗസ്ഥരുടെ മൊഴി എടുത്തത്.

കോഴ നല്‍കിയതിനെ തുടര്‍ന്ന് ബാര്‍ ലൈസന്‍സ് ഫീ കുറച്ചു കൊടുത്തുവെന്ന ആരോപണമാണ് വിജിലന്‍സ് പരിശോധിക്കുന്നത്. ലൈസന്‍സ് ഫീ കുറച്ചതു സംബന്ധിച്ച നിജസ്ഥിതി അറിയാനാണ് ഉദ്യോഗസ്ഥരെ അന്വേഷണസംഘം ചോദ്യം ചെയ്തത്.

അതേസമയം വ്യക്തിപരമായ ചില അസൗകര്യങ്ങള്‍
മൂലം തിങ്കളാഴ്ച മൊഴി നല്‍കാന്‍ എത്തില്ലെന്ന് ബിജു രമേശ് ഞായറാഴ്ച വിജിലന്‍സിനെ അറിയിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :