ബാര്‍ ലൈസന്‍സ് കേസില്‍ ഹൈക്കോടതിയില്‍ നിര്‍ണ്ണയകമായ വഴിത്തിരിവ്. ബാറുടമകളുടെ അഭിഭാഷകന്‍ തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നു കാട്ടി കേസ് പരിഗണിച്ച ഹൈക്കോടതി ജഡ്ജി സിടി രവികുമാര്‍ കേസില്‍ നിന്ന് പിന്മാറി.
കേസില്‍ ഇന്ന് വിധി പറയാനിരിക്കെയാണ് നാടകീയമായ രീതിയില്‍ താന്‍ പിന്മാറുന്നതായി ഉത്തരവിലൂടെ ജഡ്ജി അറിയിച്ചത്. ബാറുടമകളുടെ അഭിഭാഷകന്‍ അഡ്വ. കെ തവമണി തന്നെ കാണനെത്തിയെന്നും തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും അതിനാല്‍ ഉത്തരവില്‍ താന്‍ ഒപ്പു വയ്ക്കില്ലെന്നും ജഡ്ജി ഉത്തരവില്‍ പറഞ്ഞു.
ത്നറ്റെ വീട്ടീലെത്തിയ അബിഭാഷകന്‍ കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ശ്രമിച്ചു. ഈ സാഹചര്യത്തില്‍ കേസില്‍ വിധി പറയുന്നത് ശരിയല്ലെന്നും അതിനാല്‍ കേസ് മറ്റൊരു ബഞ്ചിന് വിടണമെന്നും രവികുമാര്‍ വിധിന്യായത്തില്‍ പറയുന്നു.
എന്നാല്‍ താന്‍ അബ്കാരികളുട അഭിഭാഷകനല്ലെന്നും താനവരുടെ വക്കലത്ത് എടുത്തിട്ടില്ലെന്നും ജഡ്ജി തന്നെ തെറ്റിധരിച്ചതാണെന്നും തവമണി അറിയിച്ചു.