ക്യാമ്പസുകളില്‍ സംഘടനാപ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ നിയന്ത്രണം
കൊച്ചി|
WEBDUNIA|
PRO
PRO
ക്യാമ്പസുകളിലെ സംഘടനാപ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍വക കൂച്ചു വിലങ്ങ്. കോളജ് ക്യാമ്പസുകളിലെ നിലവിലെ ചട്ടങ്ങള്‍ ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി.
സെമസ്റ്ററില്‍ 90 ദിവസങ്ങളില്‍ ക്ലാസ് നടത്തണം. ക്യാമ്പസുകളില്‍ ചുവരെഴുത്തും ഫ്ലക്‌സ് ബോര്‍ഡുകളും നിരോധിക്കും. കൂടാതെ ക്ലാസുകള്‍ എപ്പോഴും സിസിടിവി ഉപയോഗിച്ച് നിരീക്ഷിക്കും. വിദ്യാര്‍ഥികളെ കര്‍ക്കശമായ നിയന്ത്രണത്തില്‍ കെണ്ടു വരും. കൂടാതെ ക്ലാസുകള്‍ തടസപെടുത്തുന്ന സംഘടനകള്‍ക്കായിരിക്കും തുടര്‍ന്നുണ്ടാവുന്ന പ്രശ്നങ്ങള്‍ക്ക് ഉത്തരവാദിത്വം. ക്ലാസ് മുടക്കുന്ന തരത്തില്‍ സമരങ്ങള്‍ നടന്നാല്‍ കോളജ് അധികൃതര്‍ക്ക് പൊലീസ് സഹായം തേടാമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു
സര്‍ക്കാര്‍ നിലപാടിനോട് ഒരു തരത്തിലും യോജിക്കാനാവില്ലന്ന് പറഞ്ഞ് സംസ്ഥാനത്തെ വിദ്യാര്‍ഥി സംഘടനകള്‍ രംഗത്തെത്തി. ക്യാമ്പസുകളിലെ സമരത്തിനെതിരെ എറണാകുളം ലോകോളേജ് വിദ്യാര്‍ഥി നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ തങ്ങളുടെ നിലപാട് അറിയിച്ചത്.