മാതാ അമൃതാനന്ദമയിക്കെതിരായ പുസ്തകത്തിന് സ്റ്റേ. വിദേശവനിതയും അമൃതാനന്ദമയിയുടെ മുന്‍ ശിഷ്യയുമായ ഗെയ്‌ല്‍ ട്രെഡ്‌വെല്‍ നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച ‘അമൃതാനന്ദമയി മഠം- ഒരു സന്യാസിനിയുടെ വെളിപ്പെടുത്തല്‍’ എന്ന പുസ്‌തകത്തിനാണ് വിലക്ക്. അച്ചടിയും വിതരണവും ഹൈക്കോടതി മൂന്നുമാസത്തേക്ക് സ്റ്റേ ചെയ്‌തു.
ഡോ ശ്രീജിത്ത് കൃഷ്‌ണനും ഡി പ്രേംകുമാറും നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ച ജസ്‌റ്റിസ് വി ചിദംബരേഷ്, എതിര്‍ കക്ഷികളായ ഡിസി ബുക്‌സ്, പ്രസാധകന്‍ രവി ഡിസി, ജോണ്‍ ബ്രിട്ടാസ്, അമൃതാനന്ദമയി മഠം എന്നിവര്‍ക്ക് പ്രത്യേക ദൂതന്‍ വശം നോട്ടീസയയ്ക്കാനും ഉത്തരവിട്ടു.