കല്യാണ മണ്ഡപങ്ങള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവിടങ്ങളില്‍ നടക്കുന്ന വിവാഹങ്ങള്‍ക്ക് സെസ് ഏര്‍പ്പെടുത്തിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. ഇങ്ങനെ നികുതി ചുമത്തന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
അധിക വരുമാനം ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ ഇത്തരമൊരു നീക്കത്തിന് മുതിര്‍ന്നത്. എന്നാല്‍ നികുതി ചുമത്താന്‍ സര്‍ക്കാരിന് അധികാരമില്ലെന്നും ഇതു ഭരണഘടനാവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഓഡിറ്റോറിയം ഉടമകള്‍ കോടതിയെ സമീപിച്ചത്. ഹര്‍ജിക്കാര്‍ക്കുവേണ്ടി അഡ്വ. ഡോ. കെ.പി. പ്രദീപ് ഹാജരായി.