ബാര്‍ ലൈസന്‍സുകള്‍ അനുവദിച്ചതിന്റെ മുഴുവന്‍ രേഖകളും ഹാജരാക്കണമെന്ന് സുപ്രീം കോടതി

ന്യുഡല്‍ഹി| WEBDUNIA|
PRO
കേരളത്തില്‍ 1982 മുതല്‍ 2007വരെ ബാര്‍ ലൈസന്‍സുകള്‍ അനുവദിച്ചതിന്‍റെ മുഴുവന്‍ രേഖകളും ഹാജരാക്കണമെന്നു സുപ്രീം കോടതി. സ്റ്റാര്‍ പദവിയില്ലാത്ത ബാറുകളുടെ ലൈസന്‍സുകള്‍ സ്ഥിരപ്പെടുത്തി നല്‍കുന്നതു ശരിയല്ലെന്നും സുപ്രീംകോടതി പറഞ്ഞു.

മദ്യനയത്തിലെ സുപ്രധാന വ്യവസ്ഥകള്‍ റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരേ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി നിര്‍ദേശം.

സിഎജിയുടെ അഭിപ്രായം പരിഗണിച്ചു സര്‍ക്കാരിന് നയപരമായ തീരുമാനം എടുക്കാനാകില്ലെന്നും ചട്ടങ്ങള്‍ അനുസരിച്ചാണ് സര്‍ക്കാര്‍ നടപടികളെന്നും കേരളം വാദിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :