ബദല്‍ ധവളപത്രം സ്പീക്കര്‍ തടഞ്ഞു

തിരുവനന്തപുരം| WEBDUNIA|
PRO
PRO
മുന്‍ ധനമന്ത്രി തോമസ് ഐസക് തയ്യാറാക്കിയ ബദല്‍ ധവളപത്രം നിയമസഭയില്‍ വയ്ക്കുന്നത് സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ തടഞ്ഞു. സഭയുടെ മേശപ്പുറത്ത് രേഖകള്‍ വയ്ക്കാന്‍ തോമസ് ഐസക് ശ്രമിക്കുകയായിരുന്നു. എന്നാല്‍ ചെയറിന്റെ അനുമതിയില്ലാതെ രേഖകള്‍ വയ്ക്കാനാവില്ലെന്ന് സ്പീക്കര്‍ വ്യക്തമാക്കി.

തുടര്‍ന്ന്, ജനങ്ങള്‍ക്ക് മുന്നില്‍ ധവളപത്രം അവതരിപ്പിക്കുമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു.

കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന ധവളപത്രം ധനമന്ത്രി കെ എം മാണി ചൊവ്വാഴ്ച സഭയില്‍ വച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് തോമസ് ഐസക് ബദല്‍ ധവളപത്രം തയ്യാറാക്കിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :