പി‌എഫ് പലിശ ഒമ്പതര ശതമാനമായി ഉയര്‍ത്തി

ന്യൂഡല്‍ഹി| അവിനാഷ്. ബി|
PRO
PRO
രാജ്യത്തെ അഞ്ചുകോടിയോളം വരുന്ന പ്രൊവിഡന്റ് ഫണ്ട് നിക്ഷേപകര്‍ക്ക് ആശ്വാസം പകരുന്ന വാര്‍ത്തയിതാ. പ്രൊവിഡന്‍റ് ഫണ്ട് നിക്ഷേപങ്ങള്‍ക്ക് 9.5 ശതമാനമാക്കാന്‍ തൊഴില്‍ മന്ത്രാലയം നല്‍കിയ ശുപാര്‍ശയ്ക്ക് ധനമന്ത്രാലയത്തിന്റെ അംഗീകാരം. 2010-11 സാമ്പത്തിക വര്‍ഷം 4.7 കോടിയിലധികം വരുന്ന നിക്ഷേപകര്‍ക്കു നേട്ടം ലഭിക്കും. 2005-06 മുതല്‍ എട്ടര ശതമാനമാണു പലിശ. അഞ്ചുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പലിശനിരക്കാണ് പി‌എഫ് നിക്ഷേപകര്‍ക്ക് ലഭിക്കുന്നത്

കഴിഞ്ഞ സെപ്റ്റംബറിലാണു നിരക്ക് ഒരു ശതമാനം വര്‍ധിപ്പിക്കാന്‍ തൊഴില്‍ മന്ത്രാലയം ശുപാര്‍ശ നല്‍കിയത്. എന്നാല്‍, ഇതിനാവശ്യമായ 1,731 കോടി അക്കൗണ്ടിലില്ലെന്നു പറഞ്ഞ് ധനമന്ത്രി അന്ന് ശുപാര്‍ശ തള്ളുകയായിരുന്നു. പിന്നീട് ഇരു മന്ത്രാലയങ്ങളും ചര്‍ച്ച നടത്തി പ്രശ്നം പരിഹരിച്ചു. പലിശനിരക്ക് ഒമ്പതര ശതമാനമായി ഉയര്‍ത്തിയത് അംഗീകരിച്ചുകൊണ്ടുള്ള ധനമന്ത്രാലയത്തിന്റെ വിജ്ഞാപനം ലഭിച്ചതായി കേന്ദ്ര പ്രൊവിഡന്‍റ് ഫണ്ട് കമ്മീഷണര്‍ സമരേന്ദ്ര ചാറ്റര്‍ജി അറിയിച്ചു.

പ്രതീക്ഷിച്ചതുപോലെ റിപോ, റിവേഴ്‌സ് റിപോ നിരക്കുകളും റിസര്‍വ് ബാങ്ക് വീണ്ടും 0.25 ശതമാനം വീതം വര്‍ധിപ്പിച്ചിട്ടുണ്ട്. വ്യാഴാഴ്ച നടന്ന മധ്യപാദ പണ-വായ്പ നയ അവലോകനത്തില്‍ ഇവ യഥാക്രമം 6.75 ശതമാനവും 5.75 ശതമാനവുമായി ഉയര്‍ത്തി. കഴിഞ്ഞ മാര്‍ച്ചിനുശേഷം റിപോ, റിവേഴ്‌സ് റിപോ നിരക്കുകള്‍ എട്ടാം തവണയാണ് ഉയര്‍ത്തുന്നത്. എന്നാല്‍ ബാകുകള്‍ വായ്പയ്ക്കും നിക്ഷേപത്തിനും പലിശ ഇപ്പോള്‍ കൂട്ടില്ലെന്നാണ് അറിയുന്നത്. റിസര്‍വ് ബാങ്ക് ഈ മെയില്‍ നടത്തുന്ന വാര്‍ഷിക നയ പ്രസ്താവന വരെ ബാങ്കുകള്‍ കാത്തിരിക്കും..


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :