സായി കുമാറും ബിന്ദു പണിക്കരും താമസക്കാരായ ഇടപ്പളളിയിലെ ഫ്ളാറ്റിലെ ജീവനക്കാരനായ ജോഷിയാണ് പരാതിക്കാരന്‍. ബിന്ദുപണിക്കരുടെ ഫ്ളാറ്റില്‍ നിന്ന് ചില വസ്തുക്കള്‍ കാണാതായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രതികള്‍ നാലുപേരും ചേര്‍ന്ന് ഫ്ലാറ്റിലെ എഞ്ചിന്‍ റൂമിലിട്ട് ജോഷിയെ മര്‍ദിച്ചെന്നാണ് പരാതി. പൊലീസ് പരാതികൊടുത്തെങ്കിലും കേസെടുത്തില്ല, തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്.