കോഴിക്കോട് വടകരയില്‍ മത്സ്യബന്ധനത്തിന് പോയ ഫൈബര്‍ ബോട്ടില്‍ കപ്പല്‍ ഇടിച്ച് രണ്ട് മത്സ്യത്താഴിലാളികള്‍ക്ക് പരുക്കേറ്റു. വടകര, താഴയങ്ങാടി സ്വദേശി സുബൈര്‍, തിരുവനന്തപുരം സ്വദേശി അബ്ദുള്‍ വഹാബ് എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ശനിയാഴ്ച രാവിലെയാണ് സംഭവം. വടകര തീരത്തു നിന്നും 15 നോട്ടിക്കല്‍ മെയില്‍ അകലെ വെച്ചാണ് ഇവരുടെ ഫൈബര്‍ ബോട്ടില്‍ കപ്പല്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ രണ്ടു പേരും ബോട്ടില്‍ നിന്ന് താഴെ വീഴുകയായിരുന്നു.
അബ്ദുള്‍ വഹാബിന്റെ നട്ടെല്ലിന് ക്ഷതം സംഭവിച്ചിട്ടുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. വടകര ജില്ലാ ആശുപത്രിയിലാണ് ഇരുവരെയും പ്രവേശിപ്പിച്ചിട്ടുള്ളത്. ഇരട്ട എന്‍ജിനുള്ള ഫൈബര്‍ വെള്ളത്തിനും കേടുപാട് സംഭവിച്ചിട്ടുണ്ട്.