ഒബാമ മധ്യസ്ഥനായി; ഇസ്രയേല്‍ തുര്‍ക്കിയോട് മാപ്പുപറഞ്ഞു

ജെറുസലേം| WEBDUNIA|
PRO
PRO
ഗാസയിലെ അഭയാര്‍ഥികള്‍ക്ക് സഹായവുമായി പോയ കപ്പല്‍ വ്യൂഹത്തിന് നേരെ നടത്തിയ സൈനിക നടപടികളില്‍ ഇസ്രയേല്‍ തുര്‍ക്കിയോട് മാപ്പ് പറഞ്ഞു. യു എസ് പ്രസിഡന്‍റ് ബരാക് ഒബാമയുടെ തുര്‍ക്കി സന്ദര്‍ശനത്തിനു ശേഷമാണ് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തുര്‍ക്കി പ്രധാനമന്ത്രിയോട് മാപ്പ് പറഞ്ഞത്. പശ്ചിമേഷ്യന്‍ പര്യടനത്തിനിടെയാണ് ഒബാമ ഇസ്രായേല്‍-തുര്‍ക്കി പ്രശ്നത്തില്‍ മധ്യസ്ഥത വഹിച്ചത്.

നെതന്യാഹു തുര്‍ക്കി പ്രധാനമന്ത്രിയുമായി ഫോണില്‍ ചര്‍ച്ച നടത്തി. തന്റെ രാജ്യത്തെ ജനങ്ങളുടെ പേരില്‍ മാപ്പപേക്ഷ സ്വീകരിച്ചതായി തുര്‍ക്കി പ്രധാനമന്ത്രി പറഞ്ഞു. ഇസ്രായേല്‍-തുര്‍ക്കി നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാനും ധാരണയായി.

ഇതാദ്യമായാണ് ഇസ്രായേല്‍ ഒരു രാജ്യത്തോട് മാപ്പ് പറയുന്നത്. 2010ലാണ് പാലസ്തിനിലേക്കു ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി പോയ തുര്‍ക്കിയുടെ ആറു കപ്പലുകളടങ്ങിയ വ്യൂഹമാണ് ഇസ്രായേല്‍ ആക്രമിച്ചത്. ആക്രമണത്തില്‍ ഒമ്പത് തുര്‍ക്കി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :