ഫാസിസ്റ്റ് ഭരണാധികാരിയാകാനാണ് ശ്രമമെങ്കില്‍ എന്‍ഡിഎ ശക്തമായി നേരിടും; പിണറായിക്ക് മുന്നറിയിപ്പുമായി കുമ്മനം

ഫാസിസ്റ്റ് ഭരണാധികാരിയാകാനാണ് പിണറായിയുടെ ശ്രമമെങ്കില്‍ എന്‍ ഡി എ അതിനെ ശക്തമായി നേരിടുമെന്ന് കുമ്മനം രാജശേഖരന്‍. തെരഞ്ഞെടുപ്പിന് ശേഷം സി പി എം പ്രവര്‍ത്തകര്‍ സംസ്ഥാനത്ത് വ്യാപകതോതില്‍ അക്രമണം അഴിച്ചു വിടുകയാണെന്ന് കുമ്മനം പറഞ്ഞു.

പിണറായി വിജയന്‍, എന്‍ഡിഎ, കുമ്മനം രാജശേഖരന്‍ Pinarayi Vijayan, NDA, Kummanam Rajashekharan
rahul balan| Last Modified ശനി, 21 മെയ് 2016 (17:48 IST)
ഫാസിസ്റ്റ് ഭരണാധികാരിയാകാനാണ് പിണറായിയുടെ ശ്രമമെങ്കില്‍ എന്‍ ഡി എ അതിനെ ശക്തമായി നേരിടുമെന്ന് കുമ്മനം രാജശേഖരന്‍. തെരഞ്ഞെടുപ്പിന് ശേഷം സി പി എം പ്രവര്‍ത്തകര്‍ സംസ്ഥാനത്ത് വ്യാപകതോതില്‍ അക്രമണം അഴിച്ചു വിടുകയാണെന്ന് കുമ്മനം പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ ഡി എ മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും കുമ്മനം പറഞ്ഞു. എന്‍ ഡി എയ്ക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ച് തരംതാഴ്ത്താന്‍ ശ്രമിച്ചവര്‍ അക്കാര്യത്തില്‍ വിജയിച്ചില്ലെന്നും 20 ലക്ഷത്തിലധികം വോട്ടുകള്‍ വര്‍ധിപ്പിക്കാന്‍ കഴിഞ്ഞത് എന്‍ ഡി എയുടെ വിജയമാണെന്നും കുമ്മനം പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ ദേശീയ ജനാധിപത്യ സഖ്യം മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന എന്‍ ഡി എ യോഗം വിലയിരുത്തി. മികച്ച വിജയം നേടിയ ഒ രാജഗോപാലിനെ യോഗം അഭിനന്ദിച്ചു. ഇരുമുന്നണിക്കും ബദലായി എന്‍ ഡി എ കേരളത്തില്‍ വളര്‍ന്നെന്നും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഒമ്പത് ശാതമാനം വര്‍ദ്ദിച്ചത് ജനാധിപത്യ സഖ്യത്തിന്റെ വിജയമായി കാണുന്നുവെന്നും യോഗം വിലയിരുത്തി.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :