പിണറായി നായകന്‍; ബുധനാഴ്ച സത്യപ്രതിജ്ഞ; മന്ത്രിമാരെ രണ്ടു ദിവസത്തിനുള്ളില്‍ അറിയാം

പിണറായി നായകന്‍; ബുധനാഴ്ച സത്യപ്രതിജ്ഞ; മന്ത്രിമാരെ രണ്ടു ദിവസത്തിനുള്ളില്‍ അറിയാം

തിരുവനന്തപുരം| JOYS JOY| Last Modified ശനി, 21 മെയ് 2016 (08:28 IST)
സംസ്ഥാനത്തിന്റെ ഇരുപത്തിരണ്ടാമത് മുഖ്യമന്ത്രിയായി പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെ തെരഞ്ഞെടുത്തു. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള നിയുക്ത മന്ത്രിസഭ ബുധനാഴ്ച ചെയ്ത് അധികാരമേല്‍ക്കും.

ഞായറാഴ്ച നടക്കുന്ന ഇടതുമുന്നണി യോഗത്തില്‍ മന്ത്രിസഭയിലെ പ്രാതിനിധ്യം സംബന്ധിച്ച് തീരുമാനമുണ്ടാകും. സി പി എമ്മിന് 13 മന്ത്രിമാര്‍ ഉണ്ടായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ഒരു എം എല്‍ എ മാത്രമുള്ള ചെറുകക്ഷികള്‍ക്ക് മന്ത്രിസഭയില്‍ പ്രാതിനിധ്യം നല്കേണ്ടതില്ലെന്നാണ് തീരുമാനം.

കഴിഞ്ഞ വി എസ് അച്യുതാനന്ദന്‍ മന്ത്രിസഭയിലെ തോമസ് ഐസക്ക്, ജി സുധാകരന്‍, എ കെ ബാലന്‍, എസ് ശര്‍മ്മ തുടങ്ങിയവര്‍ ഇത്തവണയും മന്ത്രിസഭയില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. കെ കെ ഷൈലജ് ടീച്ചര്‍, ഇ പി ജയരാജന്‍, ടി പി രാമകൃഷ്‌ണന്‍, പി ശ്രീരാമകൃഷ്‌ണന്‍, എം എം മണി, കടകംപള്ളി സുരേന്ദ്രന്‍, മേഴ്സിക്കുട്ടിയമ്മ, ഐഷാ പോറ്റി, സുരേഷ്കുറുപ്പ് എന്നിവരും പട്ടികയിലുണ്ട്.

സ്വതന്ത്രനായി മത്സരിച്ച് ജയിച്ചു വന്ന കെ ടി ജലീലിനെയും പരിഗണിക്കുന്നുണ്ട്. സി പി ഐയില്‍ നിന്ന് നാലു മന്ത്രിമാര്‍ ഉണ്ടായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :