ഫായിസ് ജയിലില്‍ പി മോഹനനനെ സന്ദര്‍ശിച്ചതിന്‍െറ ദൃശ്യങ്ങള്‍!

കോഴിക്കോട്| WEBDUNIA|
PRO
ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ കുറ്റമാരോപിക്കപ്പെട്ട് ജയിലില്‍ കഴിയവെ സിപിഎം നേതാവ് പി മോഹനനെ സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ അറസ്റ്റിലായ ഫായിസ് കോഴിക്കോട് ജയിലില്‍ സന്ദര്‍ശിച്ചെന്ന് സംശയിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.

ജയിലിലെ സിസിടിവി ദൃശ്യങ്ങള്‍ ഒരു സ്വകാര്യചാനലാണ് പുറത്ത് വിട്ടത്. വെല്‍ഫെയര്‍ ഓഫീസറുടെ മുറിയില്‍ നിന്നും സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ ഇരുവരും പുറത്ത് വരുന്നതായാണ് ദൃശ്യങ്ങള്‍.

കഴിഞ്ഞവര്‍ഷം ജൂണ്‍ എട്ടിന് വൈകുന്നേരം പകര്‍ത്തിയ സിസിടിവി ദൃശ്യങ്ങളാണ് ചാനല്‍ പുറത്ത് വിട്ടത്.എന്നാല്‍ ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തിയ ദൃശ്യങ്ങളില്ല.

ടിപി വധത്തില്‍ കുറ്റക്കാരനല്ലെന്നു കണ്ട്‌ പി മോഹനനെ എരഞ്ഞിപ്പാലത്തെ പ്രത്യേക വിചാരണ കോടതി വെറുതെവിട്ടിരുന്നു. മോചിതനായതിനെ തുടര്‍ന്ന്‌ താന്‍ ഫായിസിനെ കണ്ടിട്ടില്ലെന്ന്‌ മോഹനന്‍ ആവര്‍ത്തിച്ചു പറഞ്ഞിരുന്നു.

സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇത്‌ തെളിയിക്കാനാകുമെന്നും മോഹനന്‍ അവകാശപ്പെട്ടിരുന്നു. സിപിഎം കോഴിക്കോട്‌ ജില്ലാ സെക്രട്ടറിയേറ്റ്‌ അംഗമാണ്‌ മോഹനന്‍.

ഇരുവരുടെയും കൂടിക്കാഴ്ചയെക്കുറിച്ച് പോലീസ് സമഗ്ര അന്വേഷണം നടത്തണമെന്ന് കൊല്ലപ്പെട്ട ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ ആവശ്യപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :