ജയിലിലെ ഫേസ്ബുക്ക്: നേരറിയാന്‍ അമേരിക്കയ്ക്ക് കത്തെഴുതി!

കോഴിക്കോട്| WEBDUNIA|
PRO
PRO
ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ ജയിലില്‍ ഫെയ്‌സ്ബുക്ക് ഉപയോഗിച്ച സംഭവത്തിലുള്ള കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി അമേരിക്കയുടെ സഹായം തേടി. ഈ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ കസബ സിഐ എന്‍ ബിശ്വാസിന്റെ അപേക്ഷപ്രകാരം കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് (മൂന്ന്) ടിറ്റി ജോര്‍ജ് അമേരിക്കയ്ക്ക് കത്തെഴുതി.

അന്വേഷണപുരോഗതിക്ക് പ്രതികളുടെ ഫെയ്‌സ്ബുക്ക് വിവരങ്ങള്‍ അത്യാവശ്യമായതിനാലാണിത്. ക്രൈംബ്രാഞ്ചിന് കൈമാറുന്ന കത്ത് ഇന്‍റര്‍പോള്‍ വഴി അമേരിക്കയിലെ കേന്ദ്ര അന്വേഷണ ഏജന്‍സിയായ എഫ്ബിഐക്ക് നല്‍കും. തുടര്‍ന്ന് എഫ്ബിഐ കാലിഫോര്‍ണിയയിലെ ഫെയ്‌സ്ബുക്ക് ആസ്ഥാനത്തുനിന്ന് വിവരങ്ങള്‍ ശേഖരിക്കുക എന്നാണ് റിപ്പോര്‍ട്ട്.

ഐപി അഡ്രസ്, തീയതി, സമയം എന്നിവ ലഭ്യമാക്കണമെന്നാണ് കോടതി കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതികളായ മുഹമ്മദ് ഷാഫി, കൊടി സുനി, കിര്‍മാണി മനോജ്, എംസി അനൂപ്, അണ്ണന്‍ സിജിത്ത് എന്നിവര്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ട ദിവസങ്ങളിലെ ഐപി അഡ്രസ് ആണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :