പ്ലസ്‌ടു വിദ്യാര്‍ഥിനിയെ ഗര്‍ഭിണിയാക്കി ഓട്ടോഡ്രൈവര്‍ കസ്റ്റഡിയില്‍

ആറ്റിങ്ങല്‍| WEBDUNIA|
PRO
PRO
പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതിയായ ഓട്ടോഡ്രൈവറെ പൊലിസ്‌ കസ്റ്റഡിയിലെടുത്തു. കരവാരം വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിനിയെയാണ്‌ കല്ലമ്പലം സ്റ്റാന്റിലെ ഓട്ടോറിക്ഷാ ഡ്രൈവറായ പ്രവീണ്‍ (22) പീഡിപ്പിച്ചത്‌.

വിദ്യാര്‍ഥിനി ഏഴുമാസം ഗര്‍ഭിണിയാണ്‌. കൂലിപ്പണിക്കാരായ വിദ്യാര്‍ഥിനിയുടെ മാതാപിതാക്കള്‍ ജോലിക്കു പോവുമ്പോള്‍ പ്രവീണ്‍ വീട്ടിലെത്തിയാണ്‌ പീഡനം നടത്തിയിരുന്നത്‌.

മൂന്നുമാസം മുമ്പ്‌ പീഡനത്തിനിരയായ വിദ്യാര്‍ഥിനിയുടെ ഇളയമ്മയുടെ മകളെ വിവാഹവാഗ്ദാനം ചെയ്ത്‌ എറണാകുളത്തെ ലോഡ്ജില്‍ കൊണ്ടുപോയി താമസിപ്പിച്ചതിന്‌ പ്രവീണിനെതിരേ കല്ലമ്പലം പൊലിസില്‍ കേസെടുത്തിട്ടുണ്ട്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :