സുകുമാരിയുടെ സംസ്കാരം ചെന്നൈയില്‍

ചെന്നൈ| WEBDUNIA|
PRO
പൊള്ളലേറ്റതിനെ തുടര്‍ന്ന് ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ അന്തരിച്ച നടി സുകുമാരിയുടെ മൃതദേഹം കേരളത്തിലേക്കു കൊണ്ടു വരില്ലെന്ന് റിപ്പോര്‍ട്ട്. എംബാം ചെയ്ത മൃതദേഹം നിശ്ചിത സമയത്തില്‍ കൂടുതല്‍ സൂക്ഷിക്കാനാകാത്ത സാഹചര്യത്തിലാണിത്. സുകുമാരിയുടെ മൃതദേഹം കേരളത്തിലേക്കു കൊണ്ടു വരുന്നതിനുള്ള സാധ്യത സര്‍ക്കാര്‍ തേടിയിരുന്നു.

സംസ്ഥാന ബഹുമതിയോടെ ഇവിടെ സംസ്കാരം നടത്തുന്നതു പരിഗണിക്കുകയും ചെയ്തു. എന്നാല്‍ വിദഗ്ധാഭിപ്രായം പരിഗണിച്ച് ഇത് ഒഴിവാക്കാനാണു തീരുമാനം. ചെന്നൈയില്‍ സംസ്കാര ചടങ്ങുകള്‍ നടക്കും. സിനിമാ മന്ത്രി കെ.ബി ഗണേഷ് കുമാര്‍ സംസ്ഥാനസര്‍ക്കാരിനെ പ്രതിനിധീകരിച്ചു സംസ്കാര ചടങ്ങില്‍ പങ്കെടുക്കുമെന്നും റിപ്പോര്‍ട്ട്. മോഹന്‍ലാലുള്‍പ്പടെയുള്ള താരങ്ങളും സംസ്കാരചടങ്ങില്‍ പങ്കെടുക്കും.


ചിത്രത്തിനു കടപ്പാട്- സുകുമാരി.കോം


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :