സുകുമാരിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത് വസതിയിലെത്തിച്ചു
ചെന്നൈ|
WEBDUNIA|
PRO
PRO
ചൊവ്വാഴ്ച വൈകിട്ട് ചെന്നൈയിലെ ആശുപത്രിയില്‍ അന്തരിച്ച നടി സുകുമാരിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തു. ബുധനാഴ്ച രാവിലെ റോയപേട്ട ജനറല്‍ ആശുപത്രിയില്‍ നടന്ന പോസ്റ്റമോര്‍ട്ടത്തിന് ശേഷം മൃതദേഹം ടി നഗര്‍ ബോഗ് റോഡിലെ വസതിയിലേക്ക് കൊണ്ടുപോയി. വസതിയില്‍ പൊതുദര്‍ശനത്തിന് സൌകര്യമൊരുക്കിയിട്ടുണ്ട്.
പൊള്ളലേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു സുകുമാരിയുടെ അന്ത്യം. മൃതദേഹം കേരളത്തിലേക്കു കൊണ്ടുപോകില്ല. സുകുമാരിയുടെ മൃതദേഹം കേരളത്തിലേക്കു കൊണ്ടു വരുന്നതിനുള്ള സാധ്യത സര്‍ക്കാര്‍ തേടിയിരുന്നു.
ചെന്നൈയില്‍ സംസ്കാര ചടങ്ങുകള്‍ നടക്കും. സിനിമാ മന്ത്രി കെ ബി ഗണേഷ് കുമാര്‍ സംസ്ഥാനസര്‍ക്കാരിനെ പ്രതിനിധീകരിച്ച് സംസ്കാര ചടങ്ങില്‍ പങ്കെടുക്കും. പ്രമുഖ താരങ്ങളും പങ്കെടുക്കും.
പൂജാമുറിയിലെ നിലവിളക്കില്‍ നിന്ന് പൊള്ളലേറ്റതിനെ തുടര്‍ന്ന് ഫെബ്രുവരി 28നാണ് സുകുമാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് അവരെ പ്ലാസ്റ്റിക് സര്‍ജറിയ്ക്ക് വിധേയയാക്കി. ഇതിനിടെ വൃക്ക തകരാറിലായതിനെ തുടര്‍ന്ന് ഡയാലിസിസും നടത്തി. ആരോഗ്യം വീണ്ടെടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെയാണ് ഹൃദയാഘാതം സംഭവിച്ചത്.