പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചു

നേമം| WEBDUNIA|
PRO
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തോട് അനുബന്ധിച്ച് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നേമം ശാന്തിവിള കുരുമി മേലേമുകവൂര്‍ വീട്ടില്‍ കണ്ണന്‍ എന്ന അരുണ്‍ (20) ആണു പിടിയിലായത്.

ശാന്തിവിള സ്വദേശിനിയായ പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് കടന്നു പിടിക്കാന്‍ ശ്രമിച്ചതിനാണു കണ്ണനെ പൊലീസ് അറസ്റ്റ് ചെയ്തത്. കരമന പൊലീസാണു കണ്ണനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :