പീഡനക്കേസില്‍ യുവാവ് കസ്റ്റഡിയില്‍

തിരുവനന്തപുരം| WEBDUNIA|
PRO
PRO
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പൊലീസ് പിടിയിലായി. തിരുവനന്തപുരം കരകുളം ഏണിക്കര സ്വദേശി മുല്ലശ്ശേരി ഹൈസ്കൂളിനു സമീപം താമസിക്കുന്ന ആന മാഹീന്‍(29) എന്ന മാഹീനാണ്‌ പിടിയിലായത്.

മുട്ടത്തറ സ്വദേശിയായ 16 കാരിയെ വിവാഹ വാഗ്ദാനം ചെയ്ത് തട്ടിക്കൊണ്ടു പോവുകയായിരുന്നു. ഇതിനു സമാനമായ നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണ്‌.

ഫോര്‍ട്ട് എസി സുരേഷ് കുമാറിന്റെ നിര്‍ദ്ദേശാനുസരണം എസ്ഐ:സി ശ്രീജിത്ത് അടങ്ങിയ പൊലീസ് സംഘമാണ്‌ പ്രതിയെ കുടുക്കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :