വിവാഹത്തിനു വിസമ്മതിച്ച യുവാവിനെ മുന്‍ കാമുകി തട്ടിക്കൊണ്ടുപോയി
സംബാല്‍|
WEBDUNIA|
PRO
വിവാഹം ചെയ്യാന്‍ വിസമ്മതിച്ച യുവാവിനെ മുന്‍ കാമുകിയും സുഹൃത്തുക്കളും ചേര്‍ന്നു കാറിനുള്ളിലേക്ക് വലിച്ചിട്ട് തട്ടിക്കൊണ്ടുപോയി. യുപിയിലെ സംഭാലിലുള്ള ചമന്‍ സരായിയിലാണ് സംഭവം നടന്നത്.
25 വയസുകാരനായ ഫാഹീം എന്ന യുവാവിനെയാണ് തട്ടിക്കൊണ്ടു പോയതായി പരാതിയുള്ളത്. ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പെണ്‍കുട്ടിക്കും രണ്ടു സുഹൃത്തുക്കള്‍ക്കുമെതിരേ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
ഡല്‍ഹിയില്‍ ജോലി നോക്കുമ്പോഴാണ് യുവാവ് പെണ്‍കുട്ടിയുമായി അടുത്തതെന്ന് പരാതിയില്‍ പറയുന്നു. ഡല്‍ഹി വിട്ട് ജോലിക്കായി യുവാവ് അഹമ്മദാബാദിലേക്കു പോയി. ഇതിനുശേഷം പെണ്‍കുട്ടിയുമായി ബന്ധമുണ്ടായിരുന്നില്ലെന്നും സഹോദരന്‍ വ്യക്തമാക്കി.
ഫാഹീമിനെ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ച യുവതി ഇയാളെ പിന്തുടരുകയായിരുന്നു. ഈദ് ആഘോഷിക്കാന്‍ ഫാഹിം വീട്ടിലെത്തിയപ്പോള്‍ യുവതിയും സുഹൃത്തുക്കളും അവിടെയെത്തി ഫാഹിമിനെ കാറിനുള്ളിലേക്കു വലിച്ചിട്ടു കടന്നു കളയുകയായിരുന്നുവെന്ന് ഇളയ സഹോദരന്‍ നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു.