പ്രായമായ വീട്ടമ്മമാരോട് പെന്‍ഷന്‍ നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ്; ട്രഷറി ഉദ്യോഗസ്‌ഥന്‍ ചമഞ്ഞ യുവാവ്‌ പിടിയില്‍

വാഴൂര്‍| WEBDUNIA|
PRO
ട്രഷറിയില്‍നിന്നും പെന്‍ഷന്‍ അനുവദിച്ചുവെന്ന് ധരിപ്പിച്ച് തട്ടിപ്പു നടത്തിവന്ന യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പിച്ചു. കാഞ്ഞിരപ്പള്ളി തൈപ്പറമ്പില്‍ സ്വദേശിയയ ഷെഫീക്ക്‌ ആണ്‌ പള്ളിക്കത്തോട്‌ പൊലീസിന്റെ പിടിയിലായതെന്നാണ് റിപ്പോര്‍ട്ട്‌.

ഇയാള്‍ പൊന്‍കുന്നം, വാഴൂര്‍, കാഞ്ഞിരമറ്റം മേഖലകളില്‍ തട്ടിപ്പുകള്‍ നടത്തിയിട്ടുള്ളതായി പൊലീസ്‌ പറഞ്ഞു. പ്രായമായ വീട്ടമ്മമാരാണ്‌ തട്ടിപ്പിന്‌ ഇരയായിട്ടുള്ളത്‌.

അമ്പതിനായിരം രൂപ പെന്‍ഷന്‍ അനുവദിച്ചിട്ടുണ്ടെന്നും അതിനായി അയ്യായിരം രൂപ ചെലവ്‌ വരുമെന്നും പറഞ്ഞുവിശ്വസിപ്പിച്ച്‌ കിട്ടുന്ന തുകയുമായി മുങ്ങുകയാണ്‌ പതിവ്‌.
ശനിയാഴ്‌ച രാവിലെ വാഴൂര്‍ തീര്‍ഥപാദപുരത്ത്‌ തട്ടിപ്പിന്‌ ശ്രമിക്കുമ്പോഴാണ്‌ പിടിയിലായത്‌.

പെരുമാറ്റത്തില്‍ സംശയം തോന്നിയ വിവരം അറിയിച്ചതിനെ തുടര്‍ന്ന്‌ നാട്ടുകാര്‍ ഇയാളെ തടഞ്ഞുവച്ച്‌ പൊലീസില്‍ ഏല്‌പിക്കുകയായിരുന്നു.
പള്ളിക്കത്തോട്‌ എസ്‌ ഐയുടെ നേതൃത്വത്തിലുള്ള പൊലീസാണ്‌ അറസ്‌റ്റ് ചെയ്‌തത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :