വേഷം മാറി മണല്‍ലോറിയിലെത്തിയ എസ്‌പിയില്‍നിന്ന് കൈക്കൂലി വാങ്ങി; എസ്ഐ ഉള്‍പ്പെടെ മൂന്നു പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍
കണ്ണൂര്‍|
WEBDUNIA|
PRO
PRO
വേഷം മാറി മണല്‍ലോറിയിലെത്തിയ എസ്‌പിയില്‍നിന്ന് കൈക്കൂലി വാങ്ങി പൊലീസുകാര്‍ വെട്ടിലായി. മണല്‍ലോറിയില്‍ എത്തിയ കണ്ണൂര്‍ എസ്‌പി: രാഹുല്‍ ആര്‍ നായരുടെ പക്കല്‍നിന്ന് കൈക്കൂലി വാങ്ങിയ എസ്ഐ ഉള്‍പ്പെടെ മൂന്നു പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. എസ്ഐ ബാലകൃഷ്ണന്‍, സിവില്‍ പൊലീസ് ഓഫിസര്‍ ചന്ദ്രശേഖരന്‍, ഡ്രൈവര്‍ സണ്ണി എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
ദേശീയപാതയില്‍ രാത്രികാല പട്രോളിംഗ് നടത്തുന്ന പൊലീസ് സംഘം കൈക്കൂലി വാങ്ങുന്നത് കൈയോടെ പിടിക്കാന്‍ ഇന്നലെ അര്‍ധരാത്രിയാണ് എസ്‌പി നേരിട്ടിറങ്ങിയത്. കോഴിക്കോട്, കണ്ണൂര്‍ ഭാഗങ്ങളില്‍നിന്ന് രാത്രികാലങ്ങളില്‍ ലോറിക്കാരില്‍നിന്ന് പണം വാങ്ങുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് എസ്‌പി നേരിട്ട് അന്വേഷണത്തിനിറങ്ങിയത്.
മാഹിയില്‍ മണല്‍ ലോറി തടഞ്ഞ എസ്പി ആദ്യം രേഖകള്‍ പരിശോധിച്ചു. രേഖകളെല്ലാം കൃത്യമാണെന്ന് മനസിലായതോടെ ഈ ലോറിയില്‍തന്നെ എസ്പി കയറി. ലോറി തലശേരി മട്ടമ്പ്രം ഭാഗത്ത് എത്തിയപ്പോള്‍ തലശേരിയിലെ പട്രോളിങ് പൊലീസ് തടഞ്ഞു.
തുടര്‍ന്ന് എസ്ഐ ഉള്‍പ്പെടെ മൂന്നു പൊലീസുകാരുടെ അടുത്ത് ലോറിയുടെ ഡ്രൈവര്‍ രേഖകളുമായി എത്തി. പക്ഷേ, രേഖകള്‍ എല്ലാം ശരിയായിട്ടും കൈക്കൂലി വാങ്ങണമെന്ന് പൊലീസുകാര്‍ നിര്‍ബന്ധം പിടിച്ചു. ഡ്രൈവര്‍ നേരെ പോയി ലോറിയിലിരുന്ന എസ്പിയുടെ പക്കല്‍നിന്ന് പണം വാങ്ങി പൊലീസുകാര്‍ക്കു കൈമാറി. എസ്പി. പൊലീസ് വാഹനത്തെത്തിന് അടുത്തെത്തിയപ്പോഴാണ് അമളി പറ്റിയ കാര്യം പൊലീസുകാര്‍ അറിയുന്നത്.