പ്രസവിച്ച കുഞ്ഞിനെ ഷാള്‍ മുറുക്കി കൊന്നു; അവിഹിത സന്തതിയായതാണ് കാരണമെന്ന് പൊലീസ്

കുളത്തൂപ്പുഴ| WEBDUNIA| Last Modified ചൊവ്വ, 24 സെപ്‌റ്റംബര്‍ 2013 (11:56 IST)
PRO
നവജാതശിശുവിനെ ശ്വാസം മുട്ടിച്ച് കൊന്ന് അലമാരയില്‍ ഒളിപ്പിച്ച അമ്മ അറസ്റ്റില്‍. കുളത്തൂപ്പുഴ കൈതക്കാട് സ്വദേശിനി ഷംനയാണ് പൊലീസ് പിടിയിലായത്.

ഭര്‍ത്താവ് സിയാദിന്റെ വീട്ടില്‍ വെച്ചാണ് യുവതി കുഞ്ഞിന് ജന്മം നല്‍കിയത്. എന്നാല്‍ പ്രസവിച്ച ഉടന്‍ തന്നെ ഷംന കുഞ്ഞിന്റെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം അലമാരിയില്‍ ഒളിപ്പിക്കുകയും ചെയ്തു. രക്തസ്രാവം നിലയ്ക്കാതെ വന്നപ്പോള്‍ ഷംന അടുത്തുള്ള ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.

എന്നാല്‍ യുവതിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തായത്. അവിഹിത ബന്ധത്തിലുള്ള കുഞ്ഞായതാണ് കൊലപാതകത്തിനു പിന്നിലുള്ള കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :