ആണ്‍കുഞ്ഞ് ഉണ്ടാകാത്തതില്‍ വിഷമം; മകളെ കൊന്ന് പിതാവിനെ ആത്മഹത്യയ്ക്കു ശ്രമിച്ചു
അഗര്‍ത്തല|
WEBDUNIA|
PRO
PRO
ആണ്‍കുഞ്ഞില്ലാത്തതിന്റെ വിഷമത്തില്‍ രണ്ട് വയസ്സുള്ള മകളെ കൊന്ന് പിതാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ത്രിപുരയിലെ ബിസ്ഗല്‍ഗഡ് സ്വദേശി തപന്‍ ബുയ്യയാണ് രണ്ട് വയസ്സുള്ള മകള്‍ സുപ്രിയയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്. ഇതിന് ശേഷം മൃതദേഹം കിണറ്റിലെറിയുകയും ചെയ്തു. തുടര്‍ന്ന് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
രണ്ട് പെണ്‍മക്കളാണ് തപനുള്ളത്. ആണ്‍കുഞ്ഞ് പിറക്കാത്തതിനാല്‍ ഭാര്യയുമായി തപന്‍ ബഹളമുണ്ടാക്കുമായിരുന്നുവെന്ന് അയല്‍ക്കാര്‍ പറയുന്നു. തന്റെ രണ്ടാമത്തെ മകളെ കൊലപ്പെടുത്താന്‍ തപന്‍ ആദ്യമേ പദ്ധതിയിട്ടിരുന്നു. ബിസ്ഗല്‍ഗഡില്‍ സ്വകാര്യ വാഹനമോടിക്കുകയാണ് തപന്‍.
കൊല നടത്താനായി ഭാര്യയെയും മൂത്ത മകളെയും തപന്‍ അയല്‍വീട്ടിലേക്ക് പറഞ്ഞുവിട്ടിരുന്നു. പിന്നീട് മകളെ കൊന്ന് മൃതദേഹം കിണറ്റിലെറിയുകയും വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയുമായിരുന്നു. ഗുരുതരാവസ്ഥയിലായ തപനെ അയല്‍ക്കാരാണ് ആശുപത്രിയിലെത്തിച്ചത്.