പൊലീസ് കാവലില്‍ കോടതിയിലേയ്‌ക്ക് പോയ കൊലക്കേസ് പ്രതി വെട്ടേറ്റ് മരിച്ചു
പാലക്കാട് |
WEBDUNIA|
PRO
PRO
പൊലീസ് കാവലില്‍ കോടതിയിലേയ്‌ക്ക് കൊണ്ടുപോകവേ അജ്‌ഞാതസംഘത്തിന്റെ വെട്ടേറ്റ കൊലക്കേസ് പ്രതി മരിച്ചു. കുഴല്‍മന്ദം ശിവദാസന്‍ വധക്കേസിലെ ഒന്നാം പ്രതി പ്രകാശനാണ് കൊല്ലപ്പെട്ടത്.
ഇന്ന് രാവിലെ പാലക്കാട് ജില്ലാ ജയിലില്‍ നിന്നും പോലീസ് അകമ്പടിയോടെ കോടതിയിലേയ്‌ക്ക് കൊണ്ടുപോകവേ ആയിരുന്നു പ്രകാശന് നേരെ അപ്രതീക്ഷിത ആക്രമണമുണ്ടായത്. കൂട്ടുപ്രതി പ്രശാന്തനും പ്രകാശനൊപ്പം ഉണ്ടായിരുന്നു. ഇരുവരുടേയും കൈകള്‍ പരസ്‌പരം വിലങ്ങുവെച്ച നിലയിലായിരുന്നു കോടതിയിലേയ്‌ക്ക് കൊണ്ടുപോയത്. ജയില്‍ വളപ്പില്‍ നിന്നും 200 മീറ്റര്‍ പിന്നിട്ടപ്പോഴായിരുന്നു പ്രതിയ്‌ക്കുനേരെ ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ രണ്ടംഗ സംഘം വടിവാള്‍ ഉപയോഗിച്ച് വെട്ടുകയായിരുന്നു.
അപ്രതീക്ഷിത ആക്രമണത്തെ തുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന പോലീസുകാര്‍ പരിഭ്രാന്തിയിലായി. വെട്ടിപ്പരുക്കേല്‍പ്പിച്ച ശേഷം അക്രമികള്‍ ബൈക്ക് വേഗത്തില്‍ ഓടിച്ചുപോയെങ്കിലും അക്രമികളെക്കുറിച്ച് വ്യക്‌തമായ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പരുക്കേറ്റ പ്രകാശനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞ ജൂണ്‍ മൂന്നിന് ശിവദാസനെന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് പ്രകാശന് .