സംസ്ഥാനത്തെ പൊലീസ് സേനയില്‍ ഉദ്യോഗസ്ഥരുടെ കുറവ് കാരണം അഞ്ചുലക്ഷത്തോളം വരുന്ന കേസുകളില്‍ ഫലപ്രദമായ രീതിയില്‍ അന്വേഷണം നടത്താനാവുന്നില്ലെന്ന് സംസ്ഥാന ഇന്‍റലിജന്‍സ് എഡിജിപി, ടി പി സെന്‍കുമാര്‍ പറഞ്ഞു. തൃശൂരില്‍ നടക്കുന്ന പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇത് പറഞ്ഞത്.
പ്രമാദമായ കേസുകള്‍ക്ക് പ്രത്യേക പൊലീസ് സേന രൂപീകരിച്ച് അന്വേഷണം നടത്തുന്നുണ്ടെങ്കിലും മതിയായ അളവില്‍ പൊലീസുകാരില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. ഏറെക്കാലമെടുക്കുന്ന റിക്രൂട്ടിംഗ് സംവിധാനം കാരണം മിടുക്കന്മാരെ സര്‍ക്കാര്‍ സര്‍വീസിലേക്ക് ആകര്‍ഷിക്കാനാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഏതാനും പേര്‍ക്ക് ചുരുങ്ങിയ കാലത്തേക്ക് സര്‍ക്കാര്‍ ജോലി നല്‍കുന്നതിനു പകരം മികച്ചവരും മിടുക്കന്മാരായവരുമായ ഉദ്യോഗാര്‍ത്ഥികളെ ആകര്‍ഷിക്കുന്ന തലത്തില്‍ റിക്രൂട്ടിംഗ് സംവിധാനം മാറ്റണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.