കര്‍ണാടക ഹൈക്കോടതി ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കാനിരിക്കെ മദനിക്കെതിരെ വീണ്ടും കേസെടുത്തതായി റിപ്പോര്‍ട്ട്. പരപ്പന അഗ്രഹാര ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് പരിശോധനക്ക് കൊണ്ടുപോകാനെത്തിയ പൊലീസുകാരോട് മോശമായി പെരുമാറിയതിനാണ് കേസെടുത്തതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു.
ജൂലൈ മാസം ഇരുപത്തിമൂന്നാം തീയതിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ജോലി തടസ്സപ്പെടുത്തല്‍, കുറ്റകരമായ പ്രതിഷേധം ഭീഷണി എന്നിവയാണ് കുറ്റങ്ങള്‍. 2013 ജൂണ്‍ ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നും കുറ്റപത്രത്തില്‍ പറയുന്നു.
സുരക്ഷാചുമതലക്കെത്തിയ എസ്ഐ മോശമായി പെരുമാറിയെന്നു കാണിച്ച് മഅ്ദനി കോടതിയില്‍ പരാതിയും നല്‍കിയിരുന്നുവെന്നു ഇതിന് പ്രതികാരനടപടിയെന്നോണമാണ് പുതിയ കേസെടുത്തതെന്നാണ് മദനിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്.
ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കുന്നതില്‍ തീരുമാനമെടുക്കാന്‍ മദനിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച ജയില്‍ മെഡിക്കല്‍ സൂപ്രണ്ടിന്‍റെ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ പ്രോസിക്യൂഷനോട് കോടതി കഴിഞ്ഞയാഴ്ച ഉത്തരവിട്ടിരുന്നു.
ഇതിനിടെയാണ് മദനിക്കെതിരെ പുതിയ കേസ് കൂടി ചേര്‍ക്കപ്പെട്ടിരിക്കുന്നത്. ഇ ജാമ്യാപേക്ഷയില്‍ മദനിക്കനുകൂല നിലപാട് ഉണ്ടാകാതിരിക്കാനാണ് കേസുകള്‍ കെട്ടിച്ചമയ്ക്കുന്നതെന്ന് മദനിയുടെ അഭിഭാഷകന്‍ ഉസ്മാന്‍ പറഞ്ഞു.