പൊലീസിന്‌ സൈബര്‍സുരക്ഷാ പുരസ്കാരം

തിരുവനന്തപുരം| WEBDUNIA|
PRO
കേരളാ പൊലീസിന്‌ സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട് മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്‌ 'ഇസ്‍ല' പുരസ്കാരം. ഏഷ്യാ - പസഫിക് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ലീഡര്‍ഷിപ്പ് അച്ചീവ്‍മെന്‍റ് അഥവാ ഇസ്‍ല എന്ന പുരസ്കാരത്തിനാണ്‌ കേരള പൊലീസ് തെരഞ്ഞെടുക്കപ്പെട്ടത്.

യഥാര്‍ത്ഥത്തില്‍ സൈബര്‍ സുരക്ഷയുമായി ബന്ധപ്പെട്ട് കേരള പൊലീസ് സംഘടിപ്പിച്ചുവരുന്ന കൊക്കോണ്‍ കോണ്‍ഫറന്‍സിനാണ്‌ ഈ അംഗീകാരം ലഭിച്ചിരിക്കുന്നത്. സൈബര്‍ സുരക്ഷാ കാര്യങ്ങളില്‍ പൌരന്മാരെയും സര്‍ക്കാരിനെയും സംരംഭകരെയും പ്രാപ്തമാക്കുക എന്ന ലക്‍ഷ്യത്തോടെ എല്ലാ വര്‍ഷവും കേരള പൊലീസ് നടത്തുന്നതാണ്‌ കൊക്കോണ്‍ കോണ്‍ഫറന്‍സ്.

സെപ്റ്റംബര്‍ 27ന്‌ തിരുവനന്തപുരത്ത് നടക്കുന്ന കൊക്കോണ്‍ 2013 സൈബര്‍ സുരക്ഷാ കോണ്‍ഫറന്‍സില്‍ അവാര്‍ഡ് സംസ്ഥാന പൊലീസ് മേധാവി കെ എസ് ബാലസുബ്രഹ്മണ്യന്‍ ഏറ്റുവാങ്ങുന്നതാണ്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :