പെരുകിപ്പെരുകിപ്പെരുകി വരുന്നുണ്ടേ... എന്താണെന്നോ? നമ്മുടെ വൈദ്യുതിബോര്‍ഡിന്‍റെ കടം, 5 വര്‍ഷത്തിനുള്ളില്‍ കടബാധ്യത അഞ്ചിരട്ടി വര്‍ദ്ധിച്ചു!

KSEB, Electricity, Aryadan, Niyamasabha, Assembly, Solar, Saritha, VS, വൈദ്യുതി, ആര്യാടന്‍, കെ എസ് ഇ ബി, നിയമസഭ, സരിത, സോളാര്‍, വി എസ്
തിരുവനന്തപുരം| Last Modified ചൊവ്വ, 9 ഫെബ്രുവരി 2016 (15:41 IST)
കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടയില്‍ കെ എസ് ഇ ബിയുടെ കടബാധ്യത അഞ്ചിരട്ടി വര്‍ദ്ധിച്ചു. വൈദ്യുതമന്ത്രി ആര്യാടന്‍ മുഹമ്മദ് നിയമസഭയില്‍ അറിയിച്ചതാണ് ഇക്കാര്യം.

കെ എസ് ഇ ബിക്ക് നിലവിലുള്ള കുടിശ്ശിക 785.98 കോടി രൂപയാണ്. ജല അതോറിറ്റി മാത്രം 576.45 കോടി രൂപ കുടിശ്ശിക തീര്‍ക്കാനുണ്ട്. ഈ സര്‍ക്കാരിന്‍റെ കാലത്ത് ലക്‍ഷ്യമിട്ട ഊര്‍ജ്ജോത്പാദനം കൈവരിക്കാനായില്ലെന്നും ആര്യാടന്‍ വ്യക്തമാക്കി.

വൈദ്യുതി ബോര്‍ഡ് ഇങ്ങനെ പോയാല്‍ ഇത് എവിടെച്ചെന്ന് അവസാനിക്കുമെന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്. അടുത്ത സര്‍ക്കാരെങ്കിലും അതിന് ഉത്തരം പറയുമെന്ന് കരുതാം.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :