Last Modified ഞായര്‍, 31 മെയ് 2015 (15:03 IST)
രണ്ടു കിടപ്പുമുറിയും അടുക്കളയും മാത്രമുള്ള ഒരു കൊച്ചുവീടിന് ഒരു മാസത്തെ വൈദ്യുതി ഉപഭോഗത്തിന്
55 കോടി രൂപയുടെ വൈദ്യുതി ബില്ല്. റാഞ്ചി സ്വദേശിയായ കൃഷ്ണ പ്രസാദിനാണ് ഈ ദുര്‍ഗതിവന്നത്.
വൈദ്യുതി ബില്ല് കണ്ട് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട അമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വന്നതായാണ് കൃഷ്ണ പ്രസാദ് പറയുന്നത്. 55 കോടി രൂപയുടെ വൈദ്യുതി ബില്‍ കണ്ട കാരണത്താല്‍ തന്റെ അമ്മയ്ക്കു ഹൃദയാഘാതം വരെ ഉണ്ടാകുമായിരുന്നുവെന്നും ഇതിനു കാരണക്കാരായവരെ കോടതി കയറ്റുമെന്നും കൃഷ്ണ പ്രസാദ് പറയുന്നു.
കടുത്ത ചൂടായിട്ടുകൂടി എസി ഉപയോഗിക്കാതെയാണ് താനും കുടുംബവും കഴിയുന്നതെന്നും ഇയാള്‍ പറയുന്നു.
വേനല്‍കാലം ആയതോടെ ഇവിടെയൊക്കെ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങുന്നതും പതിവാണ്. എന്നിട്ടാണ് ഷോക്കടിപ്പിക്കുന്ന ബില്‍ വന്നതെന്ന് കൃഷ്ണ പ്രസാദ് പറയുന്നു. സംഭവം സാങ്കേതിക പിഴവാണെന്നും ഉത്തരവാദികളായ രണ്ടു ജീവനക്കാരെ സസ്‍പെന്‍ഡ് ചെയ്തതായും ജാര്‍ഖണ്ഡ് ഇലക്ട്രിസിറ്റി വകുപ്പ് അറിയിച്ചു.