ന്യൂഡൽഹി|
Last Modified ചൊവ്വ, 17 നവംബര്‍ 2015 (11:13 IST)
ഭാര്യ അപ്പാർട്ടുമെന്റിന്റെ ബാൽക്കണിയിൽ നിന്ന് ചാടിയതിനുപിന്നലെ പൊലീസ് അസിസ്റ്റന്റ് കമ്മീഷണർ സ്വ്യം വെടിവച്ചുമരിച്ചു. ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ അസിസ്റ്റന്റ് കമ്മീഷണർ അമിത് സിംഗ് ആണ് മരിച്ചത്. അമിത് സിംഗിന്റെ ഭാര്യയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നോയിഡയിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം. എന്താണ് കാരണം എന്ന് വ്യക്തമല്ല. എങ്കിലും എന്തോ അഭിപ്രായവ്യത്യാസത്തേ തുടർന്ന് അമിത് സിംഗിന്റെ ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു എന്നാണ് സൂചന. ഭാര്യ മുകളിൽ നിന്ന് വീണെന്ന് മനസിലായപ്പോൾ അമിത് സിംഗും ജീവനൊടുക്കുകയായിരുന്നു എന്നാണ് നിഗമനം.
18 മാസം പ്രായമായ മകളാണ് ഈ ദമ്പതികൾക്കുള്ളത്.