പെണ്‍കുട്ടിയുടെ മൃതദേഹവുമായി ആശുപത്രിയില്‍ പ്രതിഷേധം

അനസ്തേഷ്യ നല്‍കിയതിലെ പിഴവ്: യുവതി മരിച്ചു

പത്തനംതിട്ട| WEBDUNIA|
PRO
PRO
ശസ്ത്രക്രിയയ്ക്കു മുമ്പായി ബോധം കെടുത്താന്‍ നല്‍കിയതിലെ പിഴവുമൂലം യുവതി മരിച്ച സംഭവത്തില്‍ പ്രതിഷേധം. യുവതിയുടെ ബന്ധുക്കളും നാട്ടുകാരും ജനറല്‍ ആശുപത്രിയില്‍ മൃതദേഹവുമായി പ്രതിഷേധിച്ചു. ആശുപത്രി പരിസരത്ത് ഒന്നര മണിക്കൂറോളം പ്രതിഷേധം നീണ്ടു.

അനസ്തേഷ്യയ നല്‍കിയതിനെത്തുടര്‍ന്ന് അബോധാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ കഴിഞ്ഞിരുന്ന സീതത്തോട്‌ കോട്ടമണ്‍പാറ മനോത്രയില്‍ രവീന്ദ്രന്റെ മകള്‍ രശ്മി (18)യാണ്‌ മരിച്ചത്‌. അപ്പന്‍ഡിസൈറ്റിസ് ബാധിച്ചതിനെത്തുടര്‍ന്നാണ് രശ്മിയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഫെബ്രുവരി 26നു ശസ്ത്രക്രിയയ്ക്കുവേണ്ടി പ്രവേശിപ്പിച്ച യുവതിയുടെ നില വഷളായതിനേതുടര്‍ന്ന്‌ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കപ്പെട്ട രശ്മിയെ പിന്നീടു കോട്ടയം മെഡിക്കല്‍ കോളജിലാക്കുകയായിരുന്നു.

ശസ്ത്രക്രിയയ്ക്കു മുമ്പായി അനസ്തേഷ്യ നല്‍കിയതിലെ പിഴവാണ്‌ മരണകാരണമെന്നു ബന്ധുക്കള്‍ ആരോപിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയാണ്‌ രശ്മി മരിച്ചത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :