103 സ്ത്രീകളെ രണ്ട് ഡോക്ടര്‍മാര്‍ ഒരു ദിവസം കൊണ്ട് വന്ധ്യംകരണം ചെയ്തു

മാള്‍ഡ| WEBDUNIA|
PRO
പശ്ചിമബംഗാളിലെ മാള്‍ഡയില്‍ ഒരു ദിവസം 103 സ്ത്രീകളെ വന്ധ്യംകരണം ചെയ്തതായി ആരോപണം. തുറസായ സ്ഥലത്താണ് ചിലരെ ഓപ്പറേഷനു വിധേയമാക്കിയത്. ചിലര്‍ ഇതുവരെ അനസ്തേഷ്യയില്‍ നിന്നും മോചിതരായിട്ടില്ല.

സംഭവം വിവാദമായതോടെ ഇതുസംബന്ധിച്ച് അന്വേഷണത്തിനു സര്‍ക്കാര്‍ ഉത്തരവിട്ടു. ഒരു ദിവസം ഇരുപത്തിയഞ്ചു പേരില്‍ കൂടുതല്‍ ആളുകളെ വന്ധ്യംകരണത്തിനു വിധേയമാക്കരുതെന്നാണു നിയമം.

ഓപ്പറേഷനു ശേഷം ഒരു കിടക്കയില്‍ രണ്ടു പേരെ വീതം കിടത്തിയെന്നും ആരോപണമുണ്ട്. ആശുപത്രിയില്‍ രണ്ടു ഡോക്ടര്‍മാരാണ് വന്ധ്യംകരണ ശസ്ത്രക്രിയ ചെയ്യുന്നത്. ഇവര്‍ ഇത്രയും ശസ്ത്രക്രിയ നടത്തിയതിനെക്കുറിച്ചും അന്വേഷണം ആരംഭിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :