പത്തനംതിട്ടയുടെ ശില്പി കെകെ നായര്‍ അന്തരിച്ചു

പത്തനംതിട്ട| WEBDUNIA|
PRO
PRO
രൂപീകരിക്കാന്‍ മുന്‍‌കൈയെടുത്ത മുന്‍ എംഎല്‍എ കെ കെ നായര്‍ (82) അന്തരിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 2.15നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്നാണ് പത്തനംതിട്ട വെട്ടിപ്രത്തെ വസതിയിലാണ് അന്ത്യം.

കഴിഞ്ഞ കുറെ നാളുകളായി വാര്‍ധക്യസഹജമായ അസുഖങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു. പൊതുവേദികളില്‍ നിന്ന് അദ്ദേഹം വിട്ടുനിന്നിരുന്നു.

1931 ഫെബ്രുവരി രണ്ടിനാണ് കെകെ നായരുടെ ജനനം. 1959ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി. തൊഴിലാളി യൂണിയനുകളില്‍ പ്രവര്‍ത്തിച്ചു. ഇടതുപക്ഷ സഹയാത്രികനായിരുന്ന അദ്ദേഹം പിന്നീട് സ്വതന്ത്രനായി മാറി. അതിന് ശേഷം യുഡിഎഫ് പിന്തുണയോടെ രാഷ്ട്രീയപ്രവര്‍ത്തനം നടത്തി.

പത്തനംതിട്ട ജില്ല രൂപീകരിക്കാന്‍ അദ്ദേഹം സജീവമായി പ്രവര്‍ത്തിച്ചു. 2006 വരെ പത്തനംതിട്ട എംഎല്‍എയായിരുന്ന കെ കെ നായര്‍. 30 വര്‍ഷത്തോളം അദ്ദേഹം നിയമസഭയില്‍ പത്തനംതിട്ടയെ പ്രതിനിധീകരിച്ചു. 2006ല്‍ സ്വതന്ത്രനായി നിയമസഭയിലേക്ക് പ്രവര്‍ത്തിച്ചു പരാജയപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :