ഏഴാം ക്ലാസിലെ സാമൂഹ്യപാഠ പുസ്തകത്തിലെ പരാതികള്‍ ശരിയാണെങ്കില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി എം.എ ബേബി അറിയിച്ചു.
ഇക്കാര്യത്തില്‍ ഒരു പൊതുചര്‍ച്ച നടത്താനും സര്‍ക്കാര്‍ തയാറാണെന്നും മന്ത്രി അറിയിച്ചു. ഒരു സ്വകാര്യ വാര്‍ത്താചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പുസ്തകത്തില്‍ സ്വാതന്ത്ര്യസമരത്തെ വളരെ വികലമായി ചിത്രീകരിക്കുന്നു, ഗാന്ധിജിക്കും നെഹ്രുവിനും വേണ്ടത്ര പ്രാധാന്യം നല്‍കുന്നില്ല, കമ്യൂണിസം പ്രചരിപ്പിക്കുന്നു, മത വിശ്വാസത്തെ ഹനിക്കുന്നു തുടങ്ങിയ കാര്യങ്ങള്‍ ഉണ്ടെന്നാണ് ആരോപണം.
പാഠപുസ്തകത്തിനെതിരെ പ്രതിപക്ഷ സംഘടനകളും മത സംഘടനകളും പ്രതിഷേധവുമായി രംഗത്തുവന്നുകഴിഞ്ഞു. ഈ സാഹചര്യത്തിലാണ് വിദ്യാഭ്യാസ മന്ത്രി പരാതികള്‍ ശരിയാണെങ്കില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താമെന്ന് അറിയിച്ചിരിക്കുന്നത്. വിമര്‍ശനം ഉന്നയിക്കുന്നവരുമായി സര്‍ക്കാര്‍ പൊതു ചര്‍ച്ചയ്ക്ക് തയാറാണ്.
തിരുവനന്തപുരം |
M. RAJU|
Last Modified ശനി, 21 ജൂണ്‍ 2008 (11:40 IST)
പുസ്തകത്തിലെ ഏതൊക്കെ കാര്യങ്ങളാണ് സമൂഹത്തില്‍ അപകടകരമായിട്ടുള്ളതെന്ന് കൃത്യമായി ചൂണ്ടിക്കാണിച്ചാല്‍ ആ ഭാഗങ്ങള്‍ മാറ്റാന്‍ സര്‍ക്കാരിന് ഒരു മടിയുമില്ലെന്നും മന്ത്രി അറിയിച്ചു.