ആരോപണങ്ങള്‍ തെറ്റെന്ന് തെളിഞ്ഞു - എം.എ ബേബി

M.A Baby
KBJWD
ഏകജാലക സമ്പ്രദായം ന്യൂനപക്ഷ വിരുദ്ധമാണെന്ന ആരോപണം തെറ്റാണെന്ന് കോടതി ഉത്തരവോടെ തെളിഞ്ഞിരിക്കുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി എം.എ ബേബി പറഞ്ഞു.

ഡല്‍ഹിയില്‍ സി.പി.എം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാനെത്തിയ മന്ത്രി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. സര്‍ക്കാരിന് വളരെയേറെ പ്രതീക്ഷ നല്‍കുന്ന ഒരു വിധിയാണ് ഇന്നുണ്ടയിരിക്കുന്നത്. ന്യൂന പക്ഷ വിരുദ്ധമാണ് ഈ സമ്പ്രദായമെന്നും വിദ്യാര്‍ത്ഥികള്‍ക്ക് പ്രയാസമുണ്ടാകുമെന്നും സര്‍ക്കാരിന് മറ്റ് ഉദ്ദേശ്യങ്ങളുണ്ടെന്ന ആക്ഷേപവും നിലനില്‍ക്കുന്നതല്ലെന്നാണ് വിധിയില്‍ പറയുന്നത്.

ഏകജാലക പ്രവേശനത്തില്‍ നിലനിന്നിരുന്ന ഉത്കണ്ഠയും അനിശ്ചിതത്വവും കോടതി വിധിയിലൂടെ അവസാനം കുറിച്ചിരിക്കുകയാണ്. പരാതികള്‍ക്ക് ഇട കൊടുക്കാതെ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കുന്ന നടപടികള്‍ സര്‍ക്കാര്‍ അടിയന്തിരമായി കൈക്കൊള്ളുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.

ന്യൂഡല്‍ഹി| M. RAJU| Last Modified വ്യാഴം, 29 മെയ് 2008 (13:47 IST)
കേരളത്തിന് ഐ.ഐ.റ്റി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര മാനവിഭവ ശേഷി അര്‍ജുന്‍ സിംഗിനെ മന്ത്രി ഇന്ന് രാവിലെ കണ്ടിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :