പുനരധിവാസ പാക്കേജ്‌ നടപ്പാക്കാന്‍ തീരുമാനമായി

തിരുവനന്തപുരം| WEBDUNIA|
PRO
PRO
മന്ത്രിസഭായോഗത്തില്‍ കുവൈറ്റില്‍നിന്നും സൗദിയില്‍നിന്നും തിരിച്ചയയ്ക്കപ്പെടുന്ന മലയാളികള്‍ക്കു പുനരധിവാസ പാക്കേജ്‌ നടപ്പാക്കാന്‍ തീരുമാനിച്ചു. തിരിച്ചയയ്ക്കപ്പെടുന്ന പ്രവാസികള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്തല്‍ പദ്ധതിയാണിതെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. കേന്ദ്ര സര്‍ക്കാരിന്റെയും ബാങ്കുകളുടെയും സഹായത്തോടെയായിരിക്കും സ്വയംതൊഴില്‍ കണ്ടെത്തല്‍ പദ്ധതി നടപ്പാക്കുക.

ഗള്‍ഫിലെ പ്രമുഖ ബിസിനസുകാരുടെയും തൊഴില്‍ദായകരുടെയും യോഗം വിളിച്ചു ചേര്‍ക്കാനും തിരുമാനിച്ചിട്ടുണ്ട്. മലയാളികള്‍ക്കു പരമാവധി തൊഴില്‍ നല്‍കാനും എത്രപേര്‍ക്കു ജോലി നല്‍കാന്‍ അവര്‍ക്കു സാധിക്കുമെന്നു പരിശോധിക്കാനും വേണ്ടിയാണ് ഇവരുടെ യോഗം വിളിച്ചു ചേര്‍ക്കുന്നത്.

ബാങ്കുകാരുടെ യോഗം വിളിച്ചു പുനരധിവാസ പദ്ധതി അവര്‍ക്കു സമര്‍പ്പിക്കും. കുവൈത്തില്‍ രേഖകളുള്ള മലയാളികളെയും തിരിച്ചയയ്ക്കുകയാണ്‌. ഇതിന് ഇടപെടണമെന്നു കേരള സര്‍ക്കാര്‍ കേന്ദ്രത്തോട്‌ ആവശ്യപ്പെട്ടതനുസരിച്ചു നടപടി എടുത്തിരുന്നു. പക്ഷെ അതുകൊണ്ട് അധികം പ്രയോജനങ്ങളൊന്നും പ്രവാസികള്‍ക്ക് ലഭിച്ചിട്ടില്ല.

പുനരധിവാസ പാക്കേജിനുള്ള വിശദാംശങ്ങള്‍ പ്രവാസി വകുപ്പ്‌ അടുത്ത മന്ത്രിസഭായോഗത്തില്‍ അവതരിപ്പിച്ചു തീരുമാനം എടുക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :