കോണ്‍ഗ്രസ് പ്രതിസന്ധി പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ് ശ്രമം തുടങ്ങി

തിരുവനന്തപുരം: | WEBDUNIA|
PRO
PRO
കേരളത്തിലെ കോണ്‍ഗ്രസ് പ്രതിസന്ധി പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ് ശ്രമം തുടങ്ങി. നേതാക്കളുടെ പരസ്യപ്രസ്താവനകള്‍ വിലക്കി. കേരളത്തിലെ പ്രശ്‌നങ്ങള്‍ സംസ്ഥാനത്തുതന്നെ പരിഹരിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മധുസൂദന്‍ മിസ്ത്രി പറഞ്ഞു. രമേശുമായും ഉമ്മന്‍ ചാണ്ടിയുമായും ഹൈക്കമാന്‍ഡ് ആശയ വിനിമയം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞയാഴ്ച കേരള യാത്രയുടെ സമാപന ചടങ്ങില്‍ പങ്കെടുക്കാന്‍ എകെ ആന്റണി തിരുവനന്തപുരത്തെത്തിയപ്പോഴാണ് മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഔദ്യോഗിക ചര്‍ച്ചകള്‍ ആരംഭിച്ചത്. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ സംസ്ഥാനത്ത് തന്നെ പാക്കേജ് ഉണ്ടാകാനായിരുന്നു ആന്റണിയുടെ നിര്‍ദേശം. എന്നാല്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും നടത്തിയ ചര്‍ച്ച പരാജയപ്പെടുകയും കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറിയും ഉണ്ടാകുകയും ചെയ്തു.

ഇതേസമയം എകെ ആന്റണി ഇന്ന് വീണ്ടും കേരളത്തിലെത്തും. കണ്ണൂരില്‍ കോണ്‍ഗ്രസ് വാര്‍ഷികാഘോഷ പരിപാടിയില്‍ പങ്കെടുക്കാനാണ് ആന്റണിയെത്തുന്നത്. അതേസമയം പരിപാടിയില്‍ അധ്യക്ഷ സ്ഥാനം വഹിക്കേണ്ട പരിപാടിയില്‍ പങ്കെടുക്കില്ല.

ഇന്നലെ വരെ ചടങ്ങില്‍ പങ്കെടുക്കുമെന്ന് കരുതിയിരുന്ന ചെന്നിത്തല ഇന്ന് രാവിലെയാണ് പനിമൂലം യാത്ര റദ്ദു ചെയ്തതായി അറിയിച്ചത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :