കൊച്ചി ഇടപ്പള്ളിയിലെ ഗതാഗത ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായി ഫ്ലൈ ഓവറിനു ഭരണാനുമതി നല്‍കി. ഇതിനായി 135 കോടിരൂപയുടെ പദ്ധതിക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. ഫ്ലൈ ഓവറിനായി സര്‍ക്കാര്‍ 95 കോടിയാണു നല്‍ക്കുന്നതെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഇടപ്പള്ളിയില്‍ ഫ്‌ളൈ ഓവര്‍ നിര്‍മിക്കുന്നതില്‍ നിന്ന് ഡിഎംആര്‍സിയെ ഒഴിവാക്കിയ നടപടി വിവാദമായിരുന്നു. 86.7 കോടിക്ക് ഫ്ലൈ ഓവര്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാമെന്ന് ഡിഎംആര്‍സി ഉറപ്പും നല്‍കിയിരുന്നു. മെട്രോ റെയിലും ഇടപ്പള്ളി ഫ്ലൈ ഓവറും സംയോജിത പദ്ധതിയായി പൂര്‍ത്തീകരിക്കണം. ഇതിന്റെ നിര്‍മാണം രണ്ട് ഏജന്‍സികള്‍ നടത്തുന്നത് കാലതാമസത്തിനിടയാക്കുമെന്നും എന്ന് വിമര്‍ശനം ഉയര്‍ന്നുവന്നിരുന്നു.