സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ മകന് വിവേക് കിരണ്‍ വിവാഹിതനായി. തലശേരി എം സി റിവര്‍സൈഡ് എന്‍ക്ലേവില്‍ വെച്ചായിരുന്നു വിവാഹം.
തലശ്ശേരി സ്വദേശി അമൃത നിവാസില്‍ പ്രകാശ് ബാബുവിന്റെ മകള്‍ ദീപയാണ് വധു. മന്ത്രിമാരും എം എല്‍ എമാരുമുള്‍പ്പെടെ നിരവധി പ്രമുഖര്‍ വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.
മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്, പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി, കേന്ദ്രമന്ത്രിമാരായ ഇ അഹമ്മദ്, മുല്ലപ്പളളി രാമചന്ദ്രന് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. അബുദാബി എച്ച് എഫ് ഡി സി ബാങ്കില്‍ ഉദ്യോഗസ്ഥനാണ് വിവേക്.