സി.പി.ഐ. (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയനെതിരെ ആലപ്പുഴ ജില്ലയിലെ പലയിടങ്ങളിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. പിണറായിയെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്ന പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
‘ലാവ്‌ലിന്‍പിണറായിയെ പാര്‍ട്ടി പുറത്താക്കുക’, 'പിണറായിക്കെതിരെ നടപടി സ്വീകരിക്കുക' എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളാണ് പോസ്റ്ററുകളില്‍ എഴുതിയിരിക്കുന്നത്.
ആലപ്പുഴ ചെത്ത് തൊഴിലാളി യൂണിയന്‍ ഓഫീസ്, ബസ് സ്‌റ്റാന്‍റ് എന്നിവിടങ്ങളിലാണ് പോസ്‌റ്ററുകള്‍ പതിപ്പിച്ചിരിക്കുന്നത്. ലാവ്‌ലിന്‍ കേസിന്‍റെ കുറ്റപത്രത്തില്‍ പിണറായി വിജയന്‍റെ പേരും പ്രതിപ്പട്ടികയില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
പിണറായിക്കെതിരെ പോസ്റ്റര്‍ ആക്രമണം ഉണ്ടാകുന്നത് ഇത് ആദ്യമായല്ല. മൂന്നാര്‍ ദൌത്യം നടക്കുന്ന സമയത്തും ‘കാലഹരണപ്പെട്ട പുണ്യവാളന്‍’ എന്ന് മുഖ്യമന്ത്രിക്കെതിരെ എം മുകുന്ദന്‍ പരാമര്‍ശം നടത്തിയപ്പോഴും ഷൊര്‍ണൂരില്‍ പാര്‍ട്ടിക്കു തിരിച്ചടിയുണ്ടായപ്പോഴുമെല്ലാം പിണറായിക്കെതിരെ കേരളത്തിലും ഡല്‍ഹിയിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.