സിപിഎം: റിവ്യൂ രേഖയുടെ പൂര്‍ണ്ണരൂപം

വി എസിന് കുറ്റപ്പെടുത്തല്‍

PROPRO
മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദനെ വ്യക്തിപരമായി കുറ്റപ്പെടുത്തുന്ന സി പി എം സംസ്ഥാന സമ്മേളനത്തിന്‍റെ വിലയിരുത്തല്‍ റിപ്പോര്‍ട്ട്‌ വെബ്‌ദുനിയക്ക് ലഭിച്ചു.

ഇടതുമുന്നണി ഭരണത്തിനെതിരെ ഉണ്ടായ എല്ലാ വിമര്‍ശനങ്ങള്‍ക്കും കാരണം മുഖ്യമന്ത്രിയാണെന്നാണ്‌ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നത്‌. ലാവ്‌ലില്‍ കേസില്‍ പിണറായി വിജയനെ സംരക്ഷിക്കുന്ന പരസ്യ നിലപാട്‌ വി എസ്‌ സ്വീകരിച്ചില്ലെന്ന്‌ റിപ്പോര്‍ട്ട്‌ കുറ്റപ്പെടുത്തുന്നു.

സി പി എമ്മിനുള്ളിലെ ചേരിപ്പോരുകള്‍ക്ക്‌ വ്യക്തമായ തെളിവു നല്‌കുന്ന റിപ്പോര്‍ട്ടിലെ പ്രസക്ത ഭാഗങ്ങള്‍ എക്സ്ക്ലൂസീവ് ആയി ഇവിടെ പ്രസിദ്ധീകരിക്കുന്നു. റിപ്പോര്‍ട്ടിലെ പാരഗ്രാഫുകളുടെ നമ്പരാണ് ഇടതു വശത്ത് നല്‍കിയിരിക്കുന്നത്.

മുഖ്യമന്ത്രിക്ക് ഏകപക്ഷീയ നിലപാട്
2.18 തെരഞ്ഞെടുപ്പില്‍ എ.ഡി.എഫിന് വന്‍ ഭൂരിപക്ഷം ലഭിച്ച സാഹചര്യത്തില്‍ സ.വി.എസ്. അച്യുതാ‍നന്ദന്‍ മുഖ്യമന്ത്രി ആകണമെന്ന് പി.ബി. തീരുമാനിച്ചു. തുടര്‍ന്ന് ചേര്‍ന്ന സംസ്ഥാന കമ്മിറ്റി സഖാക്കള്‍ കോടിയേരി ബാലകൃഷ്ണന്‍, പാലോളി മുഹമ്മദ് കുട്ടി, എം.എ ബേബി, പി.കെ.ഗുരുദാസന്‍, പി.കെ. ശ്രീമതി, തോമസ് ഐസക്ക്, എ.കെ.ബാലന്‍, എം.വിജയകുമാര്‍, എസ്.ശര്‍മ്മ, എളമരം കരീം, ജി.സുധാകരന്‍ എന്നിവരെ മന്ത്രിമാരായി തീരുമാനിച്ചു.

വകുപ്പ് വിഭജനം സംബന്ധിച്ച് തീരുമാനം എടുക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയറ്റിനെ ചുമതലപ്പെടുത്തിയതനുസരിച്ച് നടത്തിയ വകുപ്പ് വിഭജനത്തില്‍ പിന്നീട് ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടായി. സെക്രട്ടറിയറ്റ് തീരുമാനത്തില്‍ നിന്ന് വ്യതിചലിച്ച് ഏകപക്ഷീയമായ നിലപാട് മുഖ്യമന്ത്രി എന്ന നിലയ്ക്ക് സ:വി.എസ്. സ്വീകരിച്ചതിനെ തുടര്‍ന്നുണ്ടായ ആശയക്കുഴപ്പം പി.ബി കൂടി ചര്‍ച്ച ചെയ്തശേഷം പരിഹരിക്കപ്പെട്ടു.

വി എസിന് വേണ്ടി തടിച്ചു കൂടിയത് തെറ്റ്
2.19 കന്‍റോണ്‍‌മെന്‍റ് ഹൌസിന്‍റെ വളപ്പില്‍ തടിച്ചുകൂടിയവര്‍ സംഘര്‍ഷ നിര്‍ഭരമായ അന്തരീക്ഷം സൃഷ്ടിക്കുകയും എ.കെ.ജി സെന്‍ററിനു മുന്നിലെക്ക് പ്രകടനം നടത്തുകയും ചെയ്ത സംഭവം കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ കെട്ടുറപ്പിനും ഐക്യത്തിനും നേരെ നടന്ന ചരിത്രത്തിലെ ഏറ്റവും വലിയ കടന്നാക്രമണങ്ങളില്‍ ഒന്നായിരുന്നു.

പാര്‍ട്ടിയുടെ സല്‍പ്പേരിനും കമ്മ്യൂണിസ്റ്റ് അച്ചടക്കത്തിനും അവമതിപ്പുണ്ടാക്കിയ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് നേതൃത്വം കൊടുക്കുകയും പിന്തുണ നല്‍കുകയും ചെയ്തവര്‍ക്കെതിരെ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി നടപടി എടുക്കുകയുണ്ടായി. ഇക്കാര്യത്തില്‍ സഖാക്കള്‍ക്ക് തെറ്റുതിരുത്താന്‍ അവസരം ഒരുക്കുന്ന സമീപനമാണ് സംസ്ഥാന കമ്മിറ്റി സ്വീകരിച്ചത്.

വിഎസിന്‍റെ പരസ്യ പ്രതികരണം പ്രശ്നം
2.19 എല്‍.ഡി.എഫ് ഗവണ്‍‌മെന്‍റ് ആദ്യത്തെ ആറുമാസം പൂര്‍ത്തിയാക്കുമ്പോള്‍ ഗവണ്‍‌മെന്‍റുമായി ബന്ധപ്പെട്ട ഒട്ടേറെ വിവാദങ്ങള്‍ ഉയര്‍ന്നുവന്നു. മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ നടത്തിയ പരസ്യ പ്രതികരണമാണ് പ്രശ്നങ്ങള്‍ സൃഷ്ടിച്ചത്.

WEBDUNIA|
ഒരു പ്രശ്നം എസ്.എന്‍.സി ലാവ്‌ലിന്‍ അഴിമതി ആരോപണവുമായി ബന്ധപ്പെട്ട അന്വേഷണ വിഷയമായിരുന്നു. പാര്‍ട്ടി വ്യക്തമായ നിലപാട് സ്വീകരിച്ചതിന്‍റെ അടിസ്ഥാനത്തില്‍ മന്ത്രിസഭാ യോഗം എടുത്ത തീരുമാനം വിശദീകരിക്കുമ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി “ഇക്കാര്യത്തില്‍ എന്‍റെ അഭിപ്രായം ഞാന്‍ പിന്നീട് പറയാം” എന്ന വി.എസിന്‍റെ പ്രതികരണം വലിയ ആശയക്കുഴപ്പവും പ്രത്യാഘാതവും ഉണ്ടായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :