തിരുവനന്തപുരം|
jibin|
Last Modified വെള്ളി, 17 ഏപ്രില്‍ 2015 (07:41 IST)
കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനും ധനമന്ത്രിയുമായ കെ എം മാണിക്കെതിരെ യുദ്ധം പ്രഖ്യാപിച്ച പിസി ജോര്‍ജിനെ പാര്‍ട്ടി വൈസ് ചെയര്‍മാന്‍ സ്ഥാനത്തു നിന്നും മാറ്റാനുള്ള നടപടികള്‍ ഇന്ന് ചേരുന്ന ഉന്നതാധികാര സമിതിയോഗത്തില്‍ സ്വീകരിച്ചേക്കും. ഉച്ചക്ക് ശേഷം മൂന്നരക്കാണ് തിരുവനന്തപുരത്ത് വെച്ചാണ് യോഗം ചേരുന്നത്.
പാര്‍ട്ടിയേയും ചെയര്‍മാനെയും നിരന്തരമായി വിമര്‍ശിക്കുന്ന പിസി ജോര്‍ജിനെ വൈസ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നും പാര്‍ട്ടിയുടെ ഉന്നതാധികാര സമിതിയില്‍ നിന്നും പുറത്താക്കാനാണ് നീക്കം. ബാര്‍ കോഴ വിവാദത്തില്‍ അണികള്‍ക്കിടയിലുണ്ടാക്കിയ ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കുന്നതിനുള്ള പദ്ധതികളെ കുറിച്ചും യോഗം വിശദമായി ചര്‍ച്ച ചെയ്യും. ജില്ലാ പ്രസിഡന്റുമാരെ കൂടി ഉള്‍പ്പെടുത്തി സംയുക്തയോഗവും ചേരുന്നുണ്ട്.
ജോര്‍ജിനെ വൈസ് ചെയര്‍മാന്‍ സസ്ഥാനം വേണമെന്ന് ജോസഫ് വിഭാഗം അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ഈ വിഷയവും ഇന്ന് ചേരുന്ന യോഗത്തില്‍ ചര്‍ച്ചയാകും. അതേസമയം കെഎം മാണിക്കെതിരെ പിസി ജോര്‍ജ് നിയമ നടപടിക്കൊരുങ്ങുകയാണ്. പാര്‍ടി ഭരണഘടനുസരിച്ച് ഒരാള്‍ക്ക് ചെയര്‍മാന്‍ സ്ഥാനവും മന്ത്രിസ്ഥാനവും ഒരുമിച്ച് വഹിക്കാനാകില്ലെന്നാണ് വ്യവസ്ഥയെന്നും ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ ഉറപ്പുകള്‍ കെ എം മാണിയുടെ തെറ്റിച്ചെന്നുമാണ് ജോര്‍ജിന്റെ വാദം.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.