“ കേരളാ കോണ്‍ഗ്രസ് (എം) മൂന്നു മാസത്തിനകം ഇല്ലാതാകും, നിലവിലുള്ളത് മാണിയും ബന്ധുക്കളും കുറച്ചു പിരിവുകാരും ”

   പിസി ജോര്‍ജ് , കേരളാ കോണ്‍ഗ്രസ് (എം) , ജോസ് കെ മാണി , ഷോണ്‍ ജോര്‍ജ്
കോട്ടയം| jibin| Last Modified ബുധന്‍, 15 ഏപ്രില്‍ 2015 (16:06 IST)
കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാനും ധനമന്ത്രിയുമായ കെഎം മാണിക്കെതിരെ രൂക്ഷവിമര്‍ശനവുമായി പിസി ജോര്‍ജ് രംഗത്ത്. ഇതേ നിലയില്‍ പോയാല്‍ പാര്‍ട്ടി മൂന്നു മാസത്തിനകം ഇല്ലാതാകും. ഇപ്പോള്‍ പാര്‍ട്ടിയില്‍ ഉള്ളത് മാണിയും ബന്ധുക്കളും കുറച്ചു പിരിവുകാരും മാത്രമാണ്. മൂന്നു മാസം കഴിഞ്ഞാല്‍ മാണിയും മക്കളും മാത്രമെ പാര്‍ട്ടിയിലുണ്ടാവൂവെന്നും മാണി പുര്‍ത്താക്കിയവര്‍ രക്ഷപെടുമെന്നും ജോര്‍ജ് പറഞ്ഞു.

കേരള കോണ്‍ഗ്രസ് നേതാവും എംപിയുമായ ജോസ് കെ മാണിയെ വിമര്‍ശിച്ചതിന് പിസി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജിനെ യൂത്ത് ഫ്രണ്ടില്‍ നിന്നും ചൊവ്വാഴ്ച പുറത്താക്കിയിരുന്നു. ഷോണിനൊപ്പം നില്‍ക്കുന്ന വൈസ് പ്രസിഡന്റ് പ്രവീണ്‍ ഉള്ളാട്ട്, ആന്റണി മാര്‍ട്ടിന്‍ ജോസഫ്, റിജോ വാളാന്തറ എന്നിവര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നാണ് അറിയുന്നത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :