മുഖ്യമന്ത്രിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടില്ല: ഐ ഗ്രൂപ്പ്
കണ്ണൂര്‍: |
WEBDUNIA|
PRO
PRO
മുഖ്യമന്ത്രിയെ മാറ്റണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്ന് ഐ ഗ്രൂപ്പ്. രമേശിനെ ആവശ്യമില്ലാതെ തെരുവിലേക്ക് വലിച്ചിഴച്ചു. രമേശ് ചെന്നിത്തലയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്ന് ഐ ഗ്രൂപ്പ് ആവശ്യപ്പെട്ടിട്ടില്ലെന്നും കെ സുധാകരന് എം പി. നേതൃമാറ്റം ആവശ്യപ്പെട്ടിട്ടില്ല. രമേശിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും സുധാകരന് വ്യക്തമാക്കി.
ഹസന് രമേശിനെ കണ്ടത് ഉമ്മന്‍ചാണ്ടിയുടെ അറിവോടെയാണെന്ന് കരുതുന്നില്ല. രമേശിന് ആഭ്യന്തരമന്ത്രിസ്ഥാനം നല്‍കില്ലെന്ന് മന്ത്രിമാര്‍പോലും പറഞ്ഞു. രമേശിന് മന്ത്രിസ്ഥാനവും ഉപമുഖ്യമന്ത്രിസ്ഥാനവും പ്രശ്നമല്ല. വാര്‍ത്തകള്‍ ഗൂഢാലോചനയാണെന്നും അദ്ദേഹം പറഞ്ഞു.